മുക്കം അഗസ്ത്യൻ മുഴി നഹ്ദി റെസ്റ്റോറന്റിൽ മോഷണം ; 80000 രൂപയുമായി മുങ്ങിയ ജീവനക്കാരനായ നേപ്പാളി സ്വദേശിയെ നാട്ടിലേക് പോകും വഴി പിടികൂടി

മുക്കം : അഗസ്ത്യന്മുഴിയിൽ പ്രവർത്തിക്കുന്ന നഹ്ദി എന്ന റെസ്റ്റോറൻറിൽ മോഷണം . ജീവനക്കാരനായ നേപ്പാൾ സ്വദേശി 20 വയസുള്ള ശ്രിജൻ ദമായി ആണ് 80000 രൂപയുമായി മുങ്ങിയത് .

പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം മുക്കം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സൈബർ ടീമിന്റെ സഹായത്തോടെ മുക്കം പോലീസ് ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി ട്രെയിനിൽ ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു .


മുക്കം ഇൻസ്പെക്ടർ കെ ആനന്ദിനെ നിർദേശപ്രകാരം ആർപിഎഫി ൻ്റെ സഹായത്തോടെ
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ് കെ എം , ലാലിജ്. എന്നിവർ ജോളാർപെട്ടി എന്ന സ്ഥലത്ത് വെച്ച് പ്രതികളെ ആർപി ഫ്ന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. പ്രതി യെ ചോദ്യം ചെയ്യുന്നതിനും കൂടുതൽ തെളിവെടുപ്പിനായി നാളെ കേരളത്തിൽ എത്തിക്കും

error: Content is protected !!