
Local News
മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബാബു പൊലുകുന്നത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെക്കണമെന്നാവിശ്യപ്പെട്ട് LDF കൊടിയത്തൂർ പഞ്ചായത്ത്കമ്മിറ്റി കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരം തുടരുന്നു. ചതുർദിന സത്യാഗ്രഹ സമരത്തിന്റെ മൂന്നാംദിനം CPI ജില്ല കമ്മിറ്റി മെമ്പർ വി എ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സി ടി സി അബ്ദുല്ല,എൻ രവീന്ദ്രകുമാർ,വി കെ അബൂബക്കർ,സന്തോഷ് സെബാസ്റ്റ്യൻ,ഇ അരുൺ,ഗിരീഷ് കാരകുറ്റി, വി എ സണ്ണി,സി ടി അബ്ദുൽ ഗഫൂർ,അഖിൽ കെപി,സജിത്ത് , ഷാജു പ്ലാത്തോട്ടം , പികെ,അനസ് ടി,സിജി ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.