എംഎൽഎ വീണ ജോർജിന് അപകടത്തിൽ പരിക്ക്

Web Desk

ആറന്മുള നിയോജക മണ്ഡലത്തിലെ എംഎൽഎയും ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ വീണാ ജോർജിന് വാഹനാപകടത്തിൽ പരിക്ക്. പത്തനംതിട്ട റിങ്ങ് റോഡിന് സമീപം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. പത്തനംതിട്ടയിലേക്ക് വരികയായിരുന്ന വീണ ജോർജ് സഞ്ചരിച്ചിരുന്ന ഇന്നോവയിലേക്ക് എതിർ ദിശയിൽ നിന്ന് വന്ന വാഹനത്തെ ഓവർ ടേക്ക് ചെയ്ത് അമിത വേഗതയിൽ വന്ന മറ്റൊരു ഇന്നോവ ഇടിച്ച് കയറിയാണ് അപകടമുണ്ടായത് .

അപകടത്തിൽ പരിക്കേറ്റ വീണ ജോർജിനെയും ഡ്രൈവറെയും പാർട്ടി പ്രവർത്തകരും നാട്ടുകാരും ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വീണ ജോർജിൻ്റെ പരിക്ക് സംബന്ധമായ വിവരങ്ങൾ കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമേ അറിയാൻ കഴിയൂ എന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

error: Content is protected !!