മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

Report: Web Desk

വയനാട്: മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ പൂക്കാട് സ്വദേശി പി. കെ. രാജീവനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.പോരാട്ടം പ്രവർത്തകനാണ് പി. കെ രാജീവൻ. 2002ൽ പനമരത്തെ സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി ഫയലുകളും മറ്റും കത്തിച്ച കേസിലെ പ്രതികൂടിയാണ് ഇയാൾ. രാജീവന്റെ ബത്തേരിയിലെ ഭാര്യ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. പുസ്തകങ്ങളും ലഘുലേഖകളും പൊലീസ് കണ്ടെടുത്തു. ഇയാളുടെ മാവോയിസ്റ്റ് ബന്ധം ഉൾപ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്.

error: Content is protected !!