
Report: Web Desk
മലപ്പുറം,കോഴിക്കോട് ജില്ലയിൽ ഇന്ന് യെല്ലോ അലെർട് .വെള്ളിയാഴ്ച വരെ മഴ തുടർന്നേക്കും.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം ആന്ധ്രാ തീരം വഴി കരയിൽ പ്രവേശിച്ചു. ഇതേ തുടർന്നാണ് മഴ കനത്തത്. നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്