
Report: Web Desk
തെരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്തവും രസകരവുമായ പ്രചാരണ മാര്‍ഗങ്ങള്‍ വഴി സ്വന്തം രാഷ്ട്രീയവും മുദ്രാവാക്യങ്ങളും ജനങ്ങളിലെത്തിക്കാന്‍ മുന്നണികളും പ്രവര്‍ത്തകരുംമുന്പന്തിയിലായിരിക്കും . കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്ന ഒരുപാട് പ്രചാരണ രീതികൽ നമ്മൾ കണ്ടിട്ടുണ്ടാവും . എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ അത്തരം വ്യത്യസതമായ പ്രചാരണ രീതികള്‍ കേരളത്തില്‍ പലയിടത്തായി പ്രത്യക്ഷപ്പെടുന്നുണ്ട്.
മലപ്പുറത്ത് നിന്നും വ്യത്യസ്തമായൊരു പ്രചാരണമാര്‍മാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യം തലയ്ക്ക് പുറകിലായി മുടിവെട്ടി എഴിതിയിരിക്കുന്ന ചിത്രംമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത് . കായിക മത്സര വേദികളില്‍ സ്ഥിരം കണ്ടിരുന്ന ഇത്തരം പ്രചാരണ രീതി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അപൂര്‍വമാണ് ഫുഡ്‌ബോള്‍ പ്രേമികള്‍ ഏറെയുള്ള മലപ്പുറത്ത് നിന്നാണ് ഇത്തരമൊരു പ്രചാരണ മാര്‍ഗമെന്നതും ഏറെ ശ്രദ്ധേയമാണ്.