കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ തെങ്ങിൻ തൈ വിതരണ ഉദ്ഘാടനം നിർവഹിച്ചു

കൂടരഞ്ഞി :കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം രോഗം ബാധിച്ച തെങ്ങ് വെട്ടി മാറ്റിയ ഗുണഭോക്താക്കൾക്ക് തെങ്ങിൻ തൈ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ആദർശ് ജോസഫ് നിർവഹിച്ചുചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മാവറ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ ,വാർഡംഗങ്ങളായ സുരേഷ് ബാബു ,സീന ബിജു , കൃഷി ഓഫീസർ ഷബീർ അഹമ്മദ്‌ സ്വാഗതം പറഞു, അസിസ്റ്റൻ്റുമാരായ അനൂപ് ‘ടി.രാമദാസൻ , വി .പിഫിറോസ് ബാബു ,സി.ഷഹാന , ഗുണഭോക്താക്കൾ ,എന്നിവർ പങ്കെടുത്തു.ലിസ്റ്റിൽപ്പെട്ട 60 ഗുണഭോക്ത്താകൾക്ക് രോഗം ബാധിച്ച തെങ്ങ് വെട്ടി മാറ്റി പദ്ധതി പ്രകാരം
250 ഗുണമേന്മയുള്ള മുളപ്പിച്ച കുറ്റ്യാടി തെങ്ങിൻ തൈകൾ ചടങ്ങിൽ വിതരണം ചെയ്തു.

error: Content is protected !!