
Web Desk
നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പ്രഖ്യാപിച്ചു. പാർട്ടി നേതാവ് പിജെ ജോസഫ് തൊടുപുഴയിൽ നിന്ന് തന്നെയാണ് ജനവിധി തേടുന്നത്. യുഡിഎഫ് അനുവദിച്ച 10 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പിജെ ജോസഫ് പ്രഖ്യാപിച്ചിരിക്കുന്നത്, കടുത്തുരുത്തിയിൽ അഡ്വ. മോൻസ് ജോസഫാണ് സ്ഥാനാർഥി.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന പത്ത് സീറ്റിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയിൽ പിജെ ജോസഫ്, ഇടുക്കിയിൽ ഫ്രാൻസിസ് ജോർജ്, ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസ്, കടുത്തുരുത്തിയിൽ മോൻസ് ജോസഫ്, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ, കോതമംഗലത്ത് ഷിബു തെക്കുംപുറം, കുട്ടനാടിൽ ജേക്കബ് എബ്രഹാം, സി എഫ് തോമസിന്റെ മണ്ഡലമായ ചങ്ങനാശേരിയിൽ വി. ജെ ലാലി, തിരുവല്ലയിൽ കുഞ്ഞു കോശി പോൾ, തൃക്കരിപ്പൂരിൽ കെഎം മാണിയുടെ മരുമകൻ എം പി ജോസഫ്.