സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. ഹൃദ്രോഗിയായിരുന്ന പ്രപുഷ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഇന്ന് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത് 2 പേർക്കാണ് . കാസർകോടായിരുന്നു ആദ്യത്തെ മരണം.ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയ്ക്കാണ് മരണ ശേഷം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. മരണശേഷം നടത്തിയ കൊവിഡ് പരിശോധനയിൽ ത്രേസ്യാമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആലപ്പുഴ മാരാരിക്കുളം വടക്ക് പ‌ഞ്ചായത്തിലെ 14-ാം വാർഡിലായിരുന്നു ഇവരുടെ താമസം. ഇതോടെ കാസർകോട് കൊവിഡ് മരണം ആറായി.

error: Content is protected !!