
Local News
വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത് . കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പർ 156 ലെ മേടരഞ്ഞി തോട്ടത്തിൽ മാണി മകൻ ഷിനോജ് എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ വോട്ട് ചെയ്യാൻ തോട്ടുമുക്കം സ്കൂലേക്ക് പോകുമ്പോൾ ആയിരുന്നു അപകടം. പന്നിയുടെ അക്രമത്തിൽ തലക്കും കാലിലിലും പരിക്കേറ്റ ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലാത്തതിനാൽ ഇവരെ വീട്ടിലേക്ക് മാറ്റി.