രാജ്യത്ത് 54,069 പേര്‍ക്ക് കൂടി കൊവിഡ്; 1,321 മരണം

News Desk

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ അര ലക്ഷത്തിന് മുകളില്‍ തുടരുന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളെ അപേക്ഷിച്ച് ഇന്നത്തെ കേസുകളില്‍ നേരിയ വര്‍ധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,321 പേര്‍ മരിച്ചു.

അതേസമയം, ഡെല്‍റ്റ പ്ലസ് വൈറസ് പടര്‍ന്നു പിടിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലായി 40 ലധികം പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പുതിയ വകഭേദം മൂന്നാം തരംഗത്തിന് കാരണമാകും എന്നതിന് തെളിവുകളില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍

error: Content is protected !!