
Report: Web Desk
അന്വേഷണ സംഘം കോടതിയിൽ കൊടുത്ത റിപ്പോർട്ട് ഏറ്റു പറഞ്ഞാൽ മാപ്പുസാക്ഷിയാക്കമെന്ന് വാഗ്ദാനം ലഭിച്ചതായി സ്വപ്ന പറഞ്ഞ സന്ദേശം വിവാദത്തിൽ. ജയിൽ അധികൃതർ നടത്തിയ അന്വേഷണത്തിന് ശബ്ദം തന്റെതാണെന്ന് സ്വപ്ന സമ്മതിച്ചു.
എന്നാൽ ആരുമായി എവിടെവച്ച് സംസാരിച്ചതെന്ന്
ഓർമ്മയില്ലന്നാണ് അവർ പറഞ്ഞത്. കഴിഞ്ഞദിവസമാണ് ഒരു ഓൺലൈൻ പോർട്ടലിലൂടെ സന്ദേശം പ്രചരിച്ചത്. ഇതോടെ ജയിൽവകുപ്പ് ദക്ഷിണമേഖലാ ഡിഐജി അജയകുമാർ അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തി സ്വപ്നയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ജയിലിനുള്ളിൽ നിന്ന് ഇത്തരമൊരു സത്യസന്ദേശം പുറത്തു പോയിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. എഡിറ്റ് ചെയ്ത ഭാഗമാണ് പ്രചരിക്കുന്നത്. സന്ദേശത്തിന്റെ നിജസ്ഥിതി മാധ്യമത്തിന് ലഭിക്കാൻ ഉണ്ടായ സാഹചര്യം റെക്കോർഡ് ചെയ്ത സ്ഥലം തീയതി സമയം ആര് തുടങ്ങിയവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽമേധാവി ഋഷിരാജ് സിംഗ് പോലീസ് മേധാവിക്ക് കത്ത് നൽകി. എന്നാൽ ശബ്ദ രേഖ കൃത്യമല്ല എന്ന വിലയിരുത്തലിൽ അന്വേഷണത്തിനു സാധ്യതയില്ലെന്ന അറിയുന്നതും എങ്കിലും നിയമോപദേശം തേടും.