ഒരു കോവിഡ് മരണം കൂടി; കോഴിക്കോട് മെഡി.കോളേജിൽ ഒരാൾ മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരാൾകൂടി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം താനൂർ സ്വദേശി അലി അക്ബര്‍ ആണ് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് മരണം വർധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിലായിരുന്നു.

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൊല്ലം ജില്ലാ കലക്ടർ ബി. അബ്ദുൾ നാസർ സ്വയം നിരീക്ഷണത്തിലാണ്. കലക്ടർ ബംഗ്ലാവിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. കലക്ടറുടെ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ആർടിപിസി ആർ ഫലം വരും വരെ നിരീക്ഷണത്തിൽ കഴിയാനാണ് തീരുമാനം.

error: Content is protected !!