ഒരു കൊവിഡ് മരണം കൂടി;മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജി (80) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസതടസവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നതായാണ് വിവരം.

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിവസേനെ വര്‍ധിക്കുകയാണ്. അതേ സമയം കൊവിഡ് പരിശോധനയോട് മുഖം തിരിക്കുന്നവരുടെ എണ്ണം കേരളത്തിൽ വര്‍ധിക്കുകയാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുളളവര്‍ പോലും ലക്ഷണങ്ങളില്ലെന്ന പേരില്‍ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്.

error: Content is protected !!