
Local News
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പെരുവയൽ ഗ്രാമ പഞ്ചായത്തിലും മെഗാ വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിക്കുന്നത്. എട്ട് ദിവസങ്ങളിലായി പഞ്ചായത്തിലെ തിരഞ്ഞെടുത്ത എട്ട് കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചത്. പതിനേഴാം തിയ്യതി ശനിയാഴ്ച്ച വെള്ളിപറമ്പ് ജി.എൽ.പി.സ്കൂളിലാണ് ആദ്യ ക്യാമ്പ് . പഞ്ചായത്തിലെ 17,18,19,20, 21, വാർഡുകളിലുള്ളവർക്കാണ് ഇവിടെ വാക്സിൻ നൽകുന്നത്.
പത്തൊൻപതാം തിയ്യതി തിങ്കളാഴ്ച്ചപെരുവയൽ PHC യിലാണ് വാക്സിനേഷൻ. ഇവിടെ 6, 7, 8, 11 വാർഡുകളിലുള്ളവർക്ക് വാക്സിൻ നൽകും. കുറ്റിക്കാട്ടൂർALP സ്ക്കൂളിൽ ഇരുപത്തിരണ്ടാം തിയ്യതി വാക്സിനേഷൻ നടക്കും 14,15, 16, 22 വാർഡുകളിലുള്ളവർക്കും 24 തിയ്യതി ചെറുകുളത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ 4,5,6, വാർഡിലുള്ളവർക്കും വാക്സിൻ നൽകും. കൂടാതെ ഇരുപത്താറിന് പെരുവയൽ PHC യിൽ നടക്കുന്ന ക്യാമ്പിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലുള്ളവർക്കും 29 ന് കായലം A LP സ്ക്കൂളിൽ 9,10 വാർഡുകളിലുള്ളവർക്കും, മെയ് ഒന്നിന് പെരിങ്ങൊളം ഹൈസ്കൂളിൽ 1,2,3, വാർഡുകാർക്കും, ക്യാമ്പിൻ്റെഅവസാന ദിവസമായ മെയ് 6 ന് പുവ്വാട്ടുപറമ്പ് ALP സ്കൂളിൽ 12, 13, വാർഡുകളിലുള്ളവർക്കും വാക്സിൻ നൽകും. 45 വയസിന് മുകളിലുള്ളവർക്കാണ് ക്യാമ്പിൽ വാക്സിൻ നൽ കുന്നത്.
കുത്തിവെപ്പിനെത്തുന്നവർ ആധാർ കാർഡ് കൈയിൽ കരുതണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഹറാബി അറിയിച്ചു.