
Report: Web Desk
സിനിമാ തിയറ്ററുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കർശന മാർഗ നിർദേശങ്ങൾ അനുസരിച്ചാണ് സിനിമാപ്രദർശനം പുനരാരംഭിക്കുക. ചലച്ചിത്രമേഖല വളരെ വേഗം പഴയ പ്രതാപം വീണ്ടെടുക്കുന്നത് കാണാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്ക്കർ പറഞ്ഞു.
കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കര്ശനമാർഗങ്ങൾ:-
*തിയറ്ററിൽ 50% പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.
*ഒഴിച്ചിടുന്ന 50 ശതമാനം സീറ്റുകളിൽ ഇവിടെ ഇരിക്കരുത് എന്ന് എഴുതി പ്രദർശിപ്പിക്കണം
*ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കണം
*നിബന്ധനകൾ സ്ക്രീനിൽ പ്രദർശിപ്പിക്കണം
*സാനിറ്റൈസർ അടക്കം എല്ലാ സവിധാനങ്ങളും ഒരുക്കണം
*ഹാൾ ക്യത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം
*തിയറ്ററുകളിൽ എത്തുന്നവർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധം
ഒന്നിലധികം സ്ക്രീനുകൾ ഉള്ള ഇടങ്ങളിൽ പ്രദർശന സമയം വ്യത്യസ്തമായിട്ടായിരിക്കും ക്രമീകരിക്കുക. ചലച്ചിത്രമേഖല വീണ്ടും സജീവമാകുന്നത് കൊവിഡ് വ്യാപനം ഉണ്ടാകാൻ കാരണമാകത്ത വിധത്തിൽ എല്ലാവരും ഉത്തരവാദിത്വത്തൊടെ സാഹചര്യത്തെ കൈകാര്യം ചെയ്യണമെന്നും പ്രക്ഷേപണ വകുപ്പ് മന്ത്രി അറിയിച്ചു.