തിരുവമ്പാടി നിയോജകമണ്ഡലത്തിൽ 3 പ്രവൃത്തികൾക്ക് 67 ലക്ഷത്തിൻ്റെ ഭരണാനുമതി

Local News

തിരുവമ്പാടി നിയോജകമണ്ഡലത്തിൽ 3 പ്രവൃത്തികൾക്ക് 67 ലക്ഷത്തിൻ്റെ ഭരണാനുമതി ലഭിച്ചതായി ലിൻ്റോ ജോസഫ് എംഎൽഎ അറിയിച്ചു. 2020-21 വർഷത്തെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിലുൾപ്പെടുത്തിയാണ് തിരുവമ്പാടി മണ്ഡലത്തിത്തിൽ 67 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത് . തിരുവമ്പാടി കൃഷിഭവൻ കെട്ടിട നിർമ്മാണത്തിന് 40 ലക്ഷം രൂപയും മുക്കം നഗരസഭയിലെ പാലാട്ടുപറമ്പ്-കിളിക്കോട്ടുചാൽ-തൂങ്ങാംപുറം റോഡിന് 15 ലക്ഷം രൂപയുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ -അമ്പലംപടി-കുരിശുമല റോഡിന് 12 ലക്ഷം രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത് . എൽഎസ്ജിഡി എഞ്ചിനീയറിംഗ് വിഭാഗം സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തികൾ ടെൻഡർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

error: Content is protected !!