
തിരുവമ്പാടിയുടെ മുഖച്ഛായതന്നെ മാറ്റിയ
4US പ്ലാസയിലെ നവീകരിച്ച 4US BAKES AND RESTAURANT വീശിഷ്ട വ്യക്തികളുടെ സാനിധ്യത്തിൽ തിരുവമ്പാടി MLA ലിന്റോ ജോസഫ് ഉത്ഘാടനം ചെയ്തു.
മലബാർ സ്പോർട്സ് അക്കാഡമിയിലെ നാഷണൽ താരങ്ങളെയും പരിശീലകരെയും MLA ലിന്റോ ജോസഫ് ആദരിച്ചു.
ക്രിസ്തുമസിനെയും പുതുവർഷത്തെയും വരവേൽക്കാൻ 20 ൽ പരം കേക്കുകളുമായി “4US കേക്ക് ഫെസ്റ്റ്” തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മെഴ്സി പുളിക്കാട്ട് ഉത്ഘാടനം ചെയ്തു.
എല്ലാവിധ ഇന്ത്യൻ, ചൈനീസ്, അർബിക്, നാടൻ തുടങ്ങി എല്ലാ വിഭവങ്ങളും, ബേക്കറി ഉത്പന്നങ്ങളും ഉപഭോക്താക്കൾക്കായി മിതമായ നിരക്കിൽ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നു മാനേജ്മെന്റ് അറിയിച്ചു.
ചടങ്ങിൽ 4US മാനേജിങ് പാർട്ണർ മാത്യു പുളിവേലിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ, തിരുവമ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ്, തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് ബാബു പൈക്കാട്ട്,
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡണ്ട് ജിജി ഇല്ലിക്കൽ, വാർഡ് മെമ്പർ റംല ചോലക്കൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആഗസ്റ്റിൻ, ബിൽഡിംഗ് അസോസിയേഷൻ പ്രസിഡന്റ് ജോൺ, മലബാർ സ്പോർട്സ് അക്കാദമി ചീഫ് കോച്ച് ടോമി മുഘാലയിൽ തുടങ്ങിയവർ സംസാരിച്ചു.
4US പാർണർആയ
Dr. അരുൺ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.
4US ഗ്രൂപ്പ് ജനറൽ മാനേജർ നിൻസോ, അഡ്മിനിസ്ട്രേറ്റർ അബീഷ് ഇടച്ചിലാത്ത് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി