
കോഴിക്കോട്: ജനങ്ങളില്‍ അതിവേഗം വാര്‍ത്തകള്‍ എത്തിക്കുന്ന വാട്സാപ്പ് ന്യൂസ് ഗ്രൂപ്പുകള്‍ക്ക്, വാര്‍ത്തയുടെ കൃത്യതയും വിശ്വാസവും നില നിര്‍ത്തുന്ന തരത്തില്‍, പൊതുജന വിശ്വാസ്യത നില നിര്‍ത്താന്‍ അംഗങ്ങളായ ന്യൂസ് ഗ്രൂപ്പുകള്‍ക്ക് ഗൈഡ്ലൈന്‍സ് നിര്‍ദ്ദേശിച്ച് ജില്ല അസോസിയേഷന് ആയ കാലിക്കറ്റ് റിപ്പോര്‍ട്ടേഴ്സ് ആന്റ് ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന് .
പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ക്ക് കൃത്യമായ തെളിവോ ഉറവിടമോ ഉണ്ടാവണമെന്നും വിവരങ്ങള്‍ ചോദിക്കുന്നവർക്ക് കൃത്യമായ മറുപടി നല്കാന് എല്ലാ വാർത്താ ഗ്രൂപ്പുകാരും പബ്ളിക് റിലേഷന്‍ ഓഫീസ് ( PRO) നമ്പര്‍ നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
മത ജാതി രാഷ്ട്രീയ അപമാനമോ കലഹമോ ഉണ്ടാക്കുന്ന വാര്‍ത്തകളോ, കൃത്യമായ തെളിവുകളോ ഇല്ലാത്ത വാര്‍ത്തകളോ നല്‍കരുതെന്നും ഇത്തരം നടപടി ഉണ്ടായാല്‍ ശക്തമായ സംഘടനാ നടപടി ഉണ്ടാവും എന്ന് സംഘടനാ സര്‍ക്കുലറില്‍ പറയുന്നു.
വാർത്ത ഗ്രൂപ്പ് അഡ്മിന് വായനക്കാർക്ക് കൃത്യമായ മറുപടി നല്‍കുകയോ PRO നമ്പറില്‍ ലഭ്യമല്ലാത്തപക്ഷം ജില്ലാ അസ്സോസിയേഷനായ ‘CROMA’യുടെ PRO നമ്പറിലും പരാതിക്കാരന് വാർത്തയെ പറ്റി പരാതി നല്‍കാവുന്നതാണ്.