
കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടിലെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുപ്പത് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട് . തൊഴിലാളിക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ വ്യാപന സാധ്യത മുന്നില്‍ കണ്ട് തുറമുഖം അടച്ചിടണമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു.ജില്ലയിലെ മറ്റ് ഭാഗങ്ങളിലും വൈറസ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് ചാലപ്പുറത്ത് ഒരു കുടുംബത്തിലെ എട്ട് പേര്‍ അടക്കം പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇവര്‍ക്ക് എല്ലാവര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധ ഉണ്ടായത് എന്നതാണ് ആശങ്കയുണ്ടാക്കുന്നത്.