
ശാരദാ നായർ (92) അന്തരിച്ചു. അമ്മൂമ്മ വേഷത്തിലൂടെ കന്മദം എന്ന ചിത്രത്തിൽ ശ്രദ്ധേയയായ താരമാണ്. ജയറാം നായകനായ പട്ടാഭിഷേകത്തിലെ അമ്മൂമ്മ കഥാപാത്രവും മികച്ചതായിരുന്നു. കാദംബരിയിൽ പരേതനായ പുത്തൻവീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ്.
1998ൽ ലോഹിതദാസിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമായിരുന്ന കന്മദം. കന്മദത്തിൽ മഞ്ജു വാരിയരുടെ അമ്മൂമ്മ ആയിട്ടാണ് ശാരദ വേഷമിട്ടത്. മോഹിനിയുടെ മുത്തശ്ശിയായി പട്ടാഭിഷേകത്തിലും വേഷമിട്ടു.