മദ്യം കഴിച്ച് മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

ചിത്തിരപുരത്ത് മദ്യം കഴിച്ച് മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍. ഹോം സ്റ്റേ ഉടമ, സഹായി എന്നിവര്‍ കോലഞ്ചേരിയിലും തൃശൂര്‍ സ്വദേശി മനോജ് അങ്കമാലിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. വിഷമദ്യമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

തൃശൂര്‍ സ്വദേശിയായ മനോജ് ചിത്തിരപുരത്തെ മിസ്റ്റി ഹോംസ് എന്ന ഹോം സ്റ്റേയില്‍ താമസിന് എത്തിയത് കഴിഞ്ഞ ഇരുപത്തഞ്ചാം തീയതിയാണ് . ഹോംസ്റ്റേയുടെ ഉടമ തങ്കപ്പനും സഹായി ജോബിയുമൊത്ത് മനോജ് മദ്യപിച്ചിരുന്നു. മൂന്നുപേര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ഇതേ തുടര്‍ന്നാണ് തങ്കപ്പനെയും ജോബിയെയും കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
ജോബിയുടെയും തങ്കപ്പന്റെയും നില അതീവ ഗുരുതരമാണ്. വിഷമദ്യം കഴിച്ചെന്നാണ് പ്രാഥമിക നിഗമനം. തങ്കപ്പന്റെ ഭാര്യാ തങ്കപ്പന്റെ കാഴ്ച നഷ്ടപെട്ടിട്ടുണ്ടെന്ന് പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്. ഇവർക്ക് എവിടുന്ന് വ്യാജ മദ്യം ലഭിച്ചു എന്ന് പൊലീസും എക്‌സൈസും അന്വേഷിക്കുകയാണ് .

error: Content is protected !!