
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന ‘സീ യു സൂൺ’ ട്രെയിലര്‍ എത്തി. ആമസോൺ പ്രൈം വഴി സെപ്റ്റംബർ ഒന്നിന് ചിത്രം റിലീസിനെത്തും. ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ.
ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം പൂർണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, എഡിറ്റിങ്, വെര്‍ച്വൽ സിനിമാറ്റൊഗ്രഫി എന്നിവ നിർവഹിച്ചിരിക്കുന്നതും മഹേഷ് തന്നെ.
ഫഹദ് ഫാസിലിന്റെ വീട് ഉൾപ്പടെ ലൊക്കേഷനാക്കി, ക്രൂ ഇല്ലാതെ ചുരുങ്ങിയ ഇന്‍ഡോര്‍ ലൊക്കേഷനുകളിലുമായ് പൂര്‍ത്തിയാക്കിയ ഒരു പരീക്ഷണ ചിത്രമാണ് ‘സീ യു സൂൺ’. ഫഹദ് ഫാസിൽ ആണ് നിർമാണം. സംഗീതം ഗോപി സുന്ദർ. ഛായാഗ്രഹണം സബിൻ ഉരളികണ്ടി. മേക്കപ്പ് അഖിൽ ശിവൻ.