
കാൻ ഫിലിം ഫെസ്റ്റിവലില്‍ അടക്കം ശ്രദ്ധ നേടിയ സംവിധായകൻ വി കെ സുഭാഷ് ഫോട്ടോഗ്രാഫി- സംവിധാന മേഖലയിൽ നിന്ന് പച്ചക്കറി വിൽപനയിലേക്ക് കടന്നിരിക്കുകയാണ്. മൂന്ന് മലയാള സിനിമയും നിരവധി ഹ്രസ്വചിത്രങ്ങളും ഒരുക്കിയ സുഭാഷ് കൂട്ടുകാരൊപ്പമാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.
ക്യാൻ, ജയ്പൂർ, ഐഎഫ്എഫ്കെ തുടങ്ങിയ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ പ്രശംസ പിടിച്ചു പറ്റിയ ഇദ്ദേഹത്തിന് കൊവിഡ് പ്രതിസന്ധി മൂലമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ കഴിയാതിരുന്നത്. എളമക്കരയിലാണ് സുഭാഷ് സുഹൃത്തുക്കളോടൊപ്പം പച്ചക്കറി വിൽപന ആരംഭിച്ചിരിക്കുന്നത്. കച്ചവടം വശമില്ലെങ്കിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എന്ത് മാർഗവും സ്വീകരിക്കാനാണ് തീരുമാനം. ഇരുപത് വർഷത്തിലേറെയായി ഫോട്ടോഗ്രാഫി മേഖലയിലും സുഭാഷ് സജീവമാണ്.
വിനോദ് കോവൂർ, മഞ്ജു പിള്ള തുടങ്ങിയവർ താര പരിവേഷത്തിനൊപ്പം മറ്റു മേഖലകളെയും ജീവനോപാധി ആക്കിയത് വാർത്തകളിൽ നിറഞ്ഞിരുന്നു.