
Web Desk
കോണ്‍ഗ്രസിനുള്ളില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലിയും പ്രതിഷേധം. കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന ടി.സിദ്ദീഖിനെതിരെയാണ് പുതിയ പ്രതിഷേധം.വയനാട്ടിലേക്ക് ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ വേണ്ട എന്ന തരത്തിലുള്ള പോസ്റ്റര്‍ പതിപ്പിച്ചാണ് പ്രതിഷേധം.വയനാട് ഡി.സി.സിയെ അംഗീകരിക്കണമെന്നും ജില്ലയില്‍ യോഗ്യരായ നിരവധി സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്നും പോസ്റ്ററില്‍ പറയുന്നു.
കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലെ വിവിധ ഇടങ്ങളിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍.
ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. ബാക്കിയുണ്ടായിരുന്ന 7 സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പ്രഖ്യാപിച്ചിരുന്നത്.വട്ടിയൂർ കാവിൽ വീണ എസ്. നായർ മത്സരിക്കും . പി .സി വിഷ്ണുനാഥ് കുണ്ടറ , വി .വി പ്രകാശ് (നിലമ്പുർ), ഫിറോസ് കുന്നുപറമ്പിൽ (തവനൂർ), റിയാസ് മുക്കോളി (പട്ടാമ്പി) എന്നിവരാണ് മറ്റ് സ്ഥാനാർഥി.