
Entertainment Desk
യുവനടിമാരില്‍ ശ്രദ്ധേയായ താരമാണ് കണ്ണൂർ സ്വദേശിയായ നിഖില വിമല്‍. ‘ലവ് 24 X 7’ എന്ന ദിലീപ് ചിത്രത്തിലൂടെ നായികയായി മാറിയ നിഖില പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു ഇപ്പോഴിതാ മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റി’ലും നടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ‘ദി പ്രീസ്റ്റ്’ പ്രെസ് മീറ്റിനിടെ മമ്മൂട്ടിയുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന നിഖിലയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ബിഗ് ബോസിലേക്ക് തന്നെ പലവട്ടം വിളിച്ചിരുന്നുവെന്നും എന്നാൽ താനത് സ്വീകരിച്ചില്ലെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് നിഖില. കമൽഹാസൻ അവതാരകനായ തമിഴ് ബിഗ്ബോസിലേക്കാണ് ക്ഷണം ലഭിച്ചത്. പക്ഷേ അത് നിരസിച്ചു, ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇത് വ്യക്തമാക്കിയിരിക്കുന്നത്.ബിഗ്ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചാല്‍ പോലും താല്‍പര്യമില്ലെന്നും നിഖില പറഞ്ഞു.