
Report: News Desk
”ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രമായ വർഗീയത” വികസന മുന്നേറ്റ യാത്രക്ക് മുക്കത്ത് നടന്ന സ്വീകരണ പരിപാടിയ്ക്കിടെ വിജയരാഘവൻ പറഞ്ഞു.ഭൂരിപക്ഷ വർഗീയതയെ എതിർക്കാൻ ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിക്കാന്‍ സാധിക്കില്ലെന്നും രണ്ടിനെയും എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പ്രസംഗം വിവാദമായതോടെയാണ് വിജയരാഘവൻ നിലപാട് മാറ്റിയത്. ന്യൂനപക്ഷ വർഗീയതയാണ് കൂടുതല്‍ അപകടകരവും തീവ്രവുമെന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞിരിക്കയാണ് എ വിജയരാഘവന്‍. അത്തരമൊരു പരാമർശം താൻ നടത്തിയിട്ടില്ലെന്നും തൻ്റെ പ്രസംഗത്തെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും വിജയരാഘവൻ കോഴിക്കോട് ബാലുശ്ശേരിയിൽ പറഞ്ഞു. വിജയരാഘവൻ്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിനെതിരെ മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു.