മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തി വയ്ക്കാൻ കലക്ടർ എസ്.സാംബശിവറാവു

Report: News Desk

മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തി വയ്ക്കാൻ കലക്ടർ ഉത്തരവിട്ടു.റവന്യൂ ഭൂമി കയ്യേറിയുള്ള ഖനനം ബോധ്യപ്പെട്ടതിനാലും പരിസ്ഥിതി പ്രശ്നമുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാക്കിയതു കൊണ്ടുമാണ് തീരുമാനം.ക്വാറിയിലെ ഖനനം സംബന്ധിച്ച് പ്രത്യേക സമിതി പഠനം നടത്തും. പഠന റിപ്പോർട്ട് വരുന്നത് വരെ മീറോട് മലയിൽ ഒരു വിധ ഖനനവും പാടില്ല. കൊയിലാണ്ടി തഹസിൽദാർ സി.പി.മണിക്ക് ഇതു സംബന്ധിച്ച് കലക്ടർക്ക് നിർദേശം നൽകി.

മീറോട് മലയിലെ ചെങ്കൽ ഖനനം നടത്തുന്ന സ്ഥലത്ത് ശനിയാഴ്ച റവന്യൂ ഉദ്യോഗസ്ഥർക്കൊപ്പം കലക്ടർ സന്ദർശനം നടത്തിയിരുന്നു. മീറോട് മലയിലെ ഖനനത്തിനെതിരെ സമരം നടത്തുന്ന സർവകക്ഷി ജനകീയ സമിതി ഭാരവാഹികളേയും കീഴരിയൂർ, മേപ്പയൂർ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെയും കണ്ടിരുന്നു.

error: Content is protected !!