കൂടത്തായി കൊലക്കേസ്;ജോളി ജോസഫിനു വേണ്ടി പണമിടപാടുകൾ നടത്താൻ അനുവദിക്കണമെന്ന അഭിഭാഷകന്റെ അപേക്ഷയിൽ സെഷൻസ് കോടതി ജില്ലാ ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം തേടി

Report: Web Desk

കൂടത്തായി കൊലക്കേസ് മുഖ്യ പ്രതി ജോളി ജോസഫിനു വേണ്ടി പണമിടപാടുകൾ നടത്താൻ അനുവദിക്കണമെന്ന അഭിഭാഷകന്റെ അപേക്ഷയിൽ സെഷൻസ് കോടതി ജില്ലാ ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം തേടി.ജോളിയുടെ സ്വത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകൾ ജയിൽ അധികൃതരുടെ കൈവശമുണ്ടോ എന്നു വ്യക്തമാക്കുന്നതിനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജോളിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ തന്നെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് അഡ്വ. ബി.എ.ആളൂർ ആണു കോടതിയെ സമീപിച്ചത്. എന്നാൽ ജോളി ഇങ്ങനെയൊരു അപേക്ഷ നൽകിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.കൂടാതെ സാമ്പത്തിക ഇടപാട് നടത്താനുള്ള ആളൂരിന്റെ അപേക്ഷ നിയമപരമല്ലെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും പ്രോസിക്യൂഷൻ എതിർവാദമുന്നയിക്കുകയും ചെയ്തു.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജയിൽ ജീവനക്കാരുടെ സാന്നിധ്യമില്ലാതെ ജോളിയുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് അഡ്വ. ആളൂർ ആവശ്യപ്പെട്ടിട്ടുണ്ട്. ജോളി തന്നോടു പറയുന്ന കാര്യങ്ങൾ അപ്പോൾ തന്നെ പൊലീസ് അറിയുന്നുണ്ടെന്നാണ് ആളൂരിന്റെ പരാതി. ജോളി ചില കാര്യങ്ങൾ തുറന്നു പറഞ്ഞെന്ന പേരിൽ അന്വേഷണ സംഘം ഒരു അഭിഭാഷകനെ പ്രതിയാക്കിയിട്ടുണ്ട്. തനിക്കും ആ അവസ്ഥ വന്നേക്കാമെന്നും അഡ്വ. ആളൂർ കോടതിയിൽ ബോധിപ്പിച്ചിരുന്നു.

error: Content is protected !!