
newsdesk
കോഴിക്കോട്: തുടർച്ചയായുള്ള കുതിപ്പിന് പിന്നാലെ സ്വർണ വില താഴേക്ക് ഇറങ്ങി. ഇന്ന് വിലയിൽ നേരിയ കുറവ് റേഖപ്പെടുത്തി.
ഇന്ന് ഗ്രാമിന് 35 രൂപയുടെ കുറവാണുണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,11,440 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 13,930 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം വരെ മുകളിലേക്ക് തന്നെയായിരുന്നു സ്വർണ വിലയുടെ സഞ്ചാരം. ആഗസ്റ്റ് മാസം തുടക്കത്തിൽ 105760 രൂപയുണ്ടായിരുന്ന സ്വർണ വില പത്ത് ദിവസം കൊണ്ട് ഒരു ലക്ഷത്തി പത്തായിരത്തിനും മുകളിലെത്തിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,720 രൂപയായിരുന്നു വില. ഒരു ഗ്രാം സ്വർണത്തിന് 13,965 രൂപയുമായിരുന്നു.