ഫ്രഷ് കട്ട് സംഘർഷം: സമരസമിതി ചെയർമാനടക്കം 13 പേർ കീഴടങ്ങി

താമരശ്ശേരി :കഴിഞ്ഞ ഒക്ടോബർ 21 ന് താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് കട്ടിനെതിരെ നടന്ന സമരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ട 13 പേർ അറസ്റ്റു വരിച്ചു.

സമരസമിതി ചെയർമാനായ കുടുക്കിൽ ബാബു എന്ന സൈനുൽ ആബിദീൻ, കൺവീനർ പുഷ്പാകരൻ, ട്രഷറർ മുജീബ്, ജോ.കൺവീനർ ഷാനു കരിമ്പാലക്കുന്ന്, സച്ചു ബാബു കരിമ്പാലക്കുന്ന്, പിടി മുനീർ കരിമ്പാലക്കുന്ന്, ജാസിം കരിമ്പാലക്കുന്ന്, നൗഷാദ് കരിമ്പാലക്കുന്ന്, നൗഷാദ് പൂതാംകുഴി, ഉവൈസ് കരിമ്പാലക്കുന്ന്, മിർഷാദ് ബാപ്പു കൂടത്തായി, അബ്ദുറഹ്മാൻ കരിമ്പാലക്കുന്ന് എന്നിവരാണ് എം എ റസാഖ് മാസ്റ്റർ, സൈനുൽ ആബിദിൻ തങ്ങൾ, തമ്പി പറകണ്ടത്തിൽ, ചിന്നമ്മ മാത്യു എന്നിവരുടെ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി അറസ്റ്റു വരിച്ചത്.

error: Content is protected !!