
newsdesk
മുക്കം : “ലോക സമാധാനം പുലരട്ടെ ,അമേരിക്കൻ സാമ്രാജ്യത്വം തുലയട്ടെ”എന്ന മുദ്രവാക്ക്യം ഉയർത്തിപ്പിടിച്ചു ഇറാനിൽ അമേരിക്ക – ഇസ്രായേൽ സാമ്രാജ്യത്വ കൂട്ടുകെട്ട് നടത്തുന്ന അധിനിവേശത്തിനെതിരായി ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ മുക്കത്തു പ്രധിഷേധ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.
ഡി വൈ എഫ് ഐ ജില്ലാ ട്രഷറർ ദിപു പ്രേംനാഥ് സദസ്സ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എ കെ രനില്‍ രാജ് അധ്യക്ഷത വഹിച്ചു . ബ്ലോക്ക് സെക്രട്ടറി ജാഫർ ഷെരീഫ് സ്വാഗതവും ബ്ലോക്ക് ട്രഷറർ അജയ് ഫ്രാൻസി നന്ദിയും പറഞ്ഞു.വിജിഷ , അഖിൽ പി പി , പുഷ്കിൻ തുടങ്ങിയവർ സംസാരിച്ചു