
newsdesk
മുക്കം ;മലയോരത്തെ എൺപതോളം ബസുകൾ ഇന്ന് നിരത്തിലിറങ്ങുന്നത് കൊടുവള്ളി ഡയാലിസിസ് ‘സെൻറ്ററിലെ വൃക്ക രോഗികളെ ചേർത്തുപിടിക്കാൻ .തണൽ കൊടുവള്ളിഡയാലിസിസ് ‘സെൻറ്ററിന്റെ ആറാം വാർഷിക സംഗമത്തോടനുബന്ധിച്ച് ,കൊടുവള്ളി -താമരശ്ശേരി മേഖലാ ബസ് ഓണേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള ബസുകൾ ആണ് വൃക്ക രോഗികൾക്കായി സേവന യാത്രാ നടത്തുന്നത് .
കൊടുവള്ളി ,മുക്കം ,തിരുവമ്പാടി ,താമരശ്ശേരി റൂട്ടിൽ ഓടുന്ന ബസുകൾ ഈ യാത്രയുടെ ഭാഗമാവും . ബസ്സുകളുടെ ഇന്നത്തെ വരുമാനവും ജീവനക്കാരുടെ വേതനത്തിന്റെ ഒരു ഭാഗവും ഉടമകൾ തണൽ ഡയാലിസിസ് കേന്ദ്രത്തിനു സമർപ്പിക്കാനാണ് തീരുമാനം , ഇന്നത്തെ സേവനയാത്രയുടെ ഭാഗമാവാൻ സാധിക്കാത്ത ബസുകൾ നാളെയും മറ്റന്നാളുമായികാരുണ്യ യാത്ര നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത് .
കൊടുവള്ളി ബസ്സ്റ്റാൻഡിൽ വെച്ച് ഇന്ന് രാവിലെ 8മണിയോടെ കൊടുവള്ളി സബ് ഇൻസ്‌പെക്ടർ വിനീത് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു ,വിവിധ പാർട്ടിപ്രമുഖരും പരിപാടിയുടെ ഭാഗമായി .രാവിലെ 8മണിയോടെ തുടങ്ങുന്ന ബസുകളുടെ കാരുണ്യയാത്ര രാത്രി 9മണി വരെ നീണ്ടു നിൽക്കും .വളയം പിടിക്കാനും ടിക്കറ്റ് കീറാനും മാത്രമല്ല രോഗികൾക്ക് സ്വാന്തനമാവാനും ദുരന്തമുഖങ്ങളിലും തങ്ങൾ നിങ്ങൾക്കൊപ്പം എപ്പോഴുമുണ്ട് എന്ന് വയനാട് ദുരന്തങ്ങൾ പോലുള്ള ഒരുപാട് പ്രതിസന്ധികളിലും ഇവർ നമുക്ക് മുൻപിൽ ഉദാഹരണമായിട്ടുണ്ട് . ബസുകൾ നടത്തുന്ന ഇത്തരം ജീവകാരുണ്യയാത്രകൾ എന്നും ജനപ്രശംസ നേടിയിട്ടുണ്ട് .