നിങ്ങളുടെ അച്ഛന്‍ തന്നിട്ടുപോയ പണമാണ് മക്കളേ, പലരും ചോദിച്ചുവരും പക്ഷെ കൊടുക്കരുത്; അപകടത്തില്‍ മരിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ സുഗതന്റെ കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക കൈമാറി മന്ത്രി കെ ബി ഗണേഷ് കുമാര്‍

അപകടത്തില്‍ മരിച്ച കെഎസ്‌ആര്‍ടിസി പൂവാര്‍ യൂണിറ്റിലെ ഡ്രൈവര്‍ സുഗതന്റെ കുടുംബത്തിന് ഒരുകോടി രൂപയുടെ അപകട ഇന്‍ഷുറന്‍സ് തുക കൈമാറി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍
കെഎസ്‌ആര്‍ടിസി- എസ്ബിഐ സാലറി പാക്കേജിന്റെ ഭാഗമായുളള അപകട ഇന്‍ഷുറന്‍സ് തുകയാണ് മന്ത്രി ജീവനക്കാരന്റെ കുടുംബത്തിന് കൈമാറിയത്.

നിങ്ങളുടെ അച്ഛന്‍ തന്നിട്ടുപോയ പണമാണ് മക്കളേ, പലരും ചോദിച്ചുവരും പക്ഷെ കൊടുക്കരുത് എന്നാണ് മന്ത്രി സുഗതന്റെ മക്കളായ ആര്യയോടും ആദിത്യനോടും പറഞ്ഞത്. പണം പഠനാവശ്യങ്ങള്‍ക്കും വീട് വയ്ക്കാനുമൊക്കെ ഉപയോഗിക്കണമെന്നും ഒരു രൂപ പോലും ദുരുപയോഗം ചെയ്യരുതെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു. ഒരുകോടി രൂപ ഇന്‍ഷുറന്‍സിന് പുറമേ രണ്ട് മക്കള്‍ക്കും പഠനാവശ്യങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപ വീതവും മകള്‍ക്ക് വിവാഹ സമയത്ത് അഞ്ച് ലക്ഷം രൂപയും ലഭിക്കും. ഈ തുകയ്ക്ക് ഇന്‍കം ടാക്‌സ് ഇല്ല.


കെഎസ്‌ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, SBI ഉദ്യോഗസ്ഥർ, ഇൻഷുറൻസ് പ്രതിനിധികള്‍, കെഎസ്‌ആർടിസി ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ജീവനക്കാർക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളോ പ്രതിസന്ധികളോ അവരുടെ കുടുംബത്തെ തളർത്താതിരിക്കാൻ, കോര്‍പ്പറേഷന്‍ ആവിഷ്കരിച്ച ‘കോർപ്പറേറ്റ് സാലറി പാക്കേജ്’ ചരിത്രപരമായ ചുവടുവെപ്പായി മാറുകയാണെന്ന് കെഎസ്‌ആർടിസി.

error: Content is protected !!