
newsdesk
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ മില്ലി മോഹൻ കൊട്ടാരത്തിൽ പ്രസിഡന്റാവും. കോടഞ്ചേരി ജില്ലാപഞ്ചായത്ത് ഡിവിഷനിൽ നിന്നുള്ള അംഗമാണ് മില്ലി. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. കോടഞ്ചേരിയിൽ 6822 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മില്ലി മോഹൻ തിരഞ്ഞെടുക്കപ്പെട്ടത്.
നാദാപുരം ഡിവിഷനിൽ നിന്നുള്ള കെ.കെ. നവാസാണ് വൈസ് പ്രസിഡന്റാവുക. മുസ്ലിം ലീഗ് ജില്ലാസെക്രട്ടറിയാണ് നവാസ്. 16,615 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇദ്ദേഹം ജയിച്ചത്. മുന്നണി ധാരണപ്രകാരം വൈസ് പ്രസിഡൻറ് സ്ഥാനം മുസ്ലിം ലീഗിനാണെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തവണ യുഡിഎഫ് അധികാരത്തിലെത്തിയത്. 15 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരം ഉറപ്പിച്ചത്.
നിയുക്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനന് സോഷ്യൽ മീഡിയകളിൽ ആശംസകൾ നിറയുകയാണ് .