കളിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റു; ആറ് മാസത്തോളം ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

കണ്ണൂർ: തീപ്പൊള്ളലേറ്റ് കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ തില്ലങ്കേരി പള്ള്യം എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ മേയ് 14നായിരുന്നു കളിക്കുന്നതിനിടെ അബദ്ധത്തിൽ ഫാത്തിമയ്‌ക്ക് പൊള്ളലേറ്റത്.

ശരീരത്തിന്റെ പകുതിയോളം പൊള്ളലേറ്റ ഫാത്തിമ കഴിഞ്ഞ ആറുമാസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

error: Content is protected !!