
newsdesk
തോട്ടുമുക്കം: കനത്ത മഴയിൽ വീട് പൊളിഞ്ഞു വീണു. തരിയോട് ചക്കനാനിയിൽ മറിയാമ്മയുടെ വീടാണ് ഇന്നലെ ഉച്ചക്ക് ശേഷം പെയ്ത മഴയിൽ തകർന്നത് .
പ്രാർത്ഥന സമയത്ത് ശബദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു .ഒറ്റക്ക് താമസിക്കുന്ന വയോധിക ആണ് .
ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിക്കും .വാർഡ് മെമ്പർ അടക്കമുള്ളവർ സ്ഥലത്തെത്തി
വീട് ഭൂരിഭാഗവും പൂർണ്ണമായി തകർന്നു .പ്രദേശത്ത് ഇപ്പൊഴും മഴ തുടരുകയാണ് .