
newsdesk
താമരശ്ശേരി : ചുരത്തിലെ ഒമ്പതാം വളവിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് സന്ദർശിച്ചു. പ്രവർത്തനങ്ങൾ വിലയിരുത്തിയ എംഎൽഎ ബന്ധപ്പെട്ട വകുപ്പുകളോട് അടിയന്തിര നടപടി സ്വീകരിക്കാനും, പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും നിർദ്ദേശം നൽകി.
നിലവിൽ ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. റോഡ് പൂർവസ്ഥിതിയിൽ കൊണ്ടുവരുകയും, സുരക്ഷിതത്വം ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഗതാതം അനുവദിക്കുകയുള്ളു .വലിയ വാഹനങ്ങൾ കടത്തിന് വിടുന്നതിന് താത്കാലിക നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ പറഞ്ഞു
.ഈ സാഹചര്യത്തിൽ വയനാട്ടിലേക്ക് യാത്ര ചെയ്യുന്നതിന് ബദൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതാണ് സൗകര്യം എന്ന് നിർദേശമുണ്ട് .