തകർത്തെറിയാം ലഹരിയെ ; ജൂൺ 26 – അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം; ലഹരിക്കെതിരെ പോരാടാൻ ശക്തമായ നടപടികളുമായി കേരള എക്സൈസ് വകുപ്പും ,കേരള പൊലീസും

ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിപത്താണ് മയക്കുമരുന്നുകളുടെ ദുരുപയോഗവും അതിന്റെ വ്യാപാരവും. ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കാനും മുഴുവൻ ജനങ്ങളെയും ലഹരിക്കെതിരായുള്ള പ്രവര്‍ത്തനങ്ങളിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്ട്ര സഭ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്.

ബോധവത്കരണവും കാംപെയ്നുകളും പല തലങ്ങളില്‍ നടക്കുമ്പോഴും കേരളത്തിലേക്കുള്ള ലഹരിയൊഴുക്കിന് കുറവില്ല. പോലീസിന്റെ ഡി-ഹണ്ട് സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങിയ ശേഷം ശരാശരി 120 മുതല്‍ 150 പേര്‍ വരെ ദിവസവും അറസ്റ്റിലാകുന്നുണ്ട്. എക്‌സൈസ് കണക്കുകൂടി ചേരുമ്പോള്‍ പിടിയിലാകുന്നവരുടെ എണ്ണം 200 കടക്കും.

രണ്ടുമുതല്‍ അഞ്ചുലക്ഷം രൂപയുടെ വരെ ലഹരി മരുന്നാണ് ദിവസവും പിടികൂടുന്നത്. ഡി-ഹണ്ടിലൂടെ ഈ മാസം 19 ദിവസത്തെ പരിശോധനയില്‍ 2,243 പേരാണ് പോലീസിന്റെ പിടിയിലായത്. 1,983 കേസുകളെടുത്തു. 25 ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് 21 ദിവസംകൊണ്ട് പിടിച്ചെടുത്തത്.

നാലുവര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 87,101 എണ്ണത്തിലും ലഹരിയുടെ പങ്കുണ്ടായിരുന്നു. തൊട്ടുമുന്‍പുള്ള നാലുവര്‍ഷം ലഹരിയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം 37,228 മാത്രമായിരുന്നു. പിടികൂടുന്ന ലഹരിയുടെ 80 ശതമാനവും രാസലഹരിയായ മെത്താംഫെറ്റമിനും എംഡിഎംഎയുമാണ്. പിടിയിലാകുന്നവരില്‍ 80 ശതമാനവും 30 വയസ്സില്‍ താഴെയുള്ളവരാണ്.

ഈ അവസരത്തിൽ ലഹരിക്കെതിരെ പോരാടാൻ ശക്തമായ നടപടികളുമായി കേരള എക്സൈസ് വകുപ്പും ,കേരള പൊലീസും കഠിന പരിശ്രമം തുടരുകയാണ് .

മയക്കുമരുന്നിനെതിരെ ശക്തമായ നടപടികളുമായി കേരള എക്സൈസ് വകുപ്പ്, എക്സൈസ് ഉദ്യോഗസ്ഥരുടെ ഒരു ഹ്രസ്വ ചിത്രവും പുറത്തിറക്കിയിട്ടുണ്ട് .

നമുക്കും ചെയാനുണ്ട് ലഹരിക്കെതിരെ ഉള്ള യുദ്ധത്തിൽ പലതും .ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ
വിവരം വാട്‍സ് ആപ്പിലൂടെ നമുക്ക് കേരള എക്സൈസിനെയും കേരള പോലീസിനെയും അറിയിക്കാം

കേരള എക്സൈസ് വകുപ്പിന് നമുക്ക് വിവരങ്ങൾ- 9447178000 -എന്ന നമ്പറിലേക്ക് വിളിച്ചറിയിക്കാം .

ഇനി കേരള പോലീസിനെ വിളിച്ച് വിവരങ്ങൾ അറിയിക്കുന്നതിനായി താഴെ കൊടുത്ത നമ്പറുകൾ ഉപയോഗിക്കാം .വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും

യോദ്ധാവ്
9995966666
(ശബ്ദസന്ദേശം,ടെക്സ്റ്റ്‌, ഫോട്ടോ, വീഡിയോ എന്നിവ വഴി വിവരങ്ങൾ കൈമാറാം)
ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം (വിളിച്ച് അറിയിക്കാം)
9497979794
9497927797

keralapolice

error: Content is protected !!