മുക്കം അഗ്നിരക്ഷാ സേനയും ജെസിഐ കാരശ്ശേരിയും സംയുക്തമായി മുങ്ങിമരണങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ത്രിദിന നീന്തൽ പരിശീലനം സമാപിച്ചു

മുക്കം : അഗ്നിരക്ഷാ സേനയും ജെസിഐ കാരശ്ശേരിയും സംയുക്തമായി മുങ്ങിമരണങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ത്രിദിന നീന്തൽ പരിശീലനം സമാപിച്ചു.

തിരുവമ്പാടി പഞ്ചായത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു സർടിഫിക്കറ്റുകൾ വിതരണം ചെയ്തു .

തിരുവമ്പാടി Q8 ഹിൽസ് സ്വിമ്മിങ് പൂളിൽ മൂന്നു ദിവസമായി നടന്ന നീന്തൽ പരിശീലന ക്യാമ്പിനാണ് സമാപനമായത് .ക്യാമ്പിന്റെ സമാപന ഉദ്ഘാടനവും സർട്ടിഫിക്കറ്റു വിതരണവും തിരുവമ്പാടി പഞ്ചായത് പ്രസിഡന്റ് ബിന്ദു ജോൺസൺ നിർവഹിച്ചു

മുക്കം നഗര സഭയുടെ നീന്തിവാ മക്കളെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ റന ഫാത്തിമയുടെ നേതൃത്വത്തിൽ സെർട്ടിഫൈഡ് ട്രൈനർ ഗോഡ്സൺ പുല്ലൂരാംപാറയാണ് ക്യാമ്പിൽ പരിശീലനം നൽകുന്നത് .

മലയോരമേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി
4 വയസുമുതൽ 7വയസ്സുവരെയുള്ള 50 ഓളം വിദ്യാർഥികൾ ക്യാമ്പിൽ പങ്കാളികളായി .

ജെസിഐ കാരശ്ശേരി പ്രസിഡന്റ് മുഹമ്മദ് ആസാദ് ചടങ്ങിൽ അധ്യക്ഷനായി .തിരുവമ്പാടി പഞ്ചായത്ത് മെമ്പർ ഷൗക്കത്തലി ,ബക്കർ മുക്കം ,പ്രോഗ്രാം ഡയറക്ടർ റിഷ്ന ഷബീർ ,പരിശീലകൻ ഗോഡ്സൺ ,കൃഷ്ണപ്രജിൻ ,Q8ഹിൽസ് പൂൾ മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ ,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .അഷീക ആസാദ് സ്വാഗതവും അബ്‍ദുൾ റഹീം നന്ദിയും പറഞ്ഞു

error: Content is protected !!