കാരശ്ശേരി പഞ്ചായത്തിൽ കോൺക്രീറ്റ്ചെയ്ത് നവീകരിച 2 റോഡുകൾ ഉദ്ഘാടനം ചെയ്തു

മുക്കം : കാരശ്ശേരി പഞ്ചായത്തിൽ കോൺഗ്രീറ്റ് ചെയ്ത് നവീകരിച 2 റോഡുകൾ ഉദ്ഘാടനം ചെയ്തു
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായി പാറ പീച്ചം പൊയിലിലെ
കോൺഗ്രീറ്റ് ചെയ്ത് നവീകരിച്ച പീച്ചം പൊയിൽ പെരുംകൊല്ലൻ കണ്ടി റോഡും
കാരശ്ശേരി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്യ്ത് നവീകരിച്ച
പീച്ചം പൊയിൽ റോഡുമാണ് ഉദ്ഘാടനം ചെയ്തത്

5 ലക്ഷം രൂപ ചിലവഴിച്ച് 265 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത്
കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായി പാറ പീച്ചം പൊയിലിൽ കോൺഗ്രീറ്റ് ചെയ്യ്ത് നവീകരിച്ച
പീച്ചം പൊയിൽ പെരുംകൊല്ല കണ്ടി റോഡാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡറന്റ് അരിയിൽ അലവി
ഉദ്ഘാടനം ചെയ്യ്തു .ഇതോടെ പ്രേദേശത്തെ 10 ഓളം വീട്ടുകാരുടെ ഏറെ നാളത്തെ യാത്ര പ്രശ്‌നത്തിനാണ് പരിഹാരമായി

ഇതോടൊപ്പം പ്രേദേശത്തെ തൊട്ടടുത്ത പീച്ചാം പൊയിലിൽ കാരശ്ശേരി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്യ്ത് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ നിർവഹിച്ചു

ഇതോടെ കാരശ്ശേരി പഞ്ചായത്തിലെ 8 ആം വാർഡായ അള്ളി വാർഡിൽ തിരെഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ 2 റോഡ് ഒഴികെ ബാക്കി എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കി എന്നും ബാക്കിയുള്ള 2 റോഡുകൾക്ക് പണം വകയിരുത്തിയിട്ടുണ്ടെന്നും വാർഡ് മെമ്പർ കെ കെ നൗഷാദ് പറഞ്ഞു

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിതാ മൂത്തേടത്ത് അധ്യക്ഷത വഹിച്ചു ,വാർഡ് മെമ്പർമാരായ കെ കെ നൗഷാദ് , കെ പി ഷാജ എം ആർ സുകുമാരൻ , ശ്രുതി കമ്പളത്ത് , ഷുഹൈബ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!