ഷവര്‍മ കടകളിൽ കര്‍ശന പരിശോധന വേണം; ഹൈക്കോടതി

കൊച്ചി: നിലവിൽ ഷവര്‍മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ എല്ലാം കര്‍ശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകള്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും, അതേസമയം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഹൈക്കോടതി നിർദേശത്തിൽ പറയുന്നു.

2022ല്‍ ഷവര്‍മ കഴിച്ച് 16 വയസുകാരി കാസര്‍കോട് മരിച്ച കേസിലാണ് ഹൈക്കോടതിയുടെ നടപടി. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നൽകുകയും ചെയ്തു

error: Content is protected !!