
newsdesk
മുക്കം: മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം വിധി നിർണയത്തെ സംബന്ധിച്ചും മറ്റുംനൽകിയ പരാതിയിൽ അഷണവും പരിഹാരവും ഇല്ലാത്തതിൽ പ്രതിഷേധിച്ച് നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കം എ.ഇ.ഒ ഓഫീസിലേക്ക് വെള്ളിയാഴ്ച 10 മണിക്ക് മാർച്ചും ധർണയം നടക്കും.
കലോത്സവ ദിവസം തന്നെ ജഡ്ജ്മെന്റിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നീലേശ്വരം ഹൈസ്കൂൾ എ.ഇ.ഒ ക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പി.ടി.എ ഭാരവാഹികൾ പറഞ്ഞു.
പി.ടി.എ പ്രസിഡണ്ട് അബ്ദുൽ സലീം പി.സി അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ എം.കെ യാസർ, വൈസ് ചെയർമാൻ വേണു കല്ലുരുട്ടി,എം.പി.ടി.എ പ്രസിഡണ്ട് വിജിലി ഉണ്ണികൃഷ്ണൻ,സുഹറ ഷൗക്കത്ത് എന്നിവർ സംസാരിച്ചു.