തിരുവമ്പാടി ,കാളിയാമ്പുഴ ബസ് അപകടം ഒരു മരണം; മൂന്നു പേരുടെ നില ഗുരുതരം

തിരുവമ്പാടി ,കാളിയാമ്പുഴ ബസ് അപകടത്തിൽ ഒരു സ്ത്രീ മരിച്ചു’. കോടഞ്ചേരി , കണ്ടപ്പൻചാൽ സ്വദേശിനി കമല (61) ) മരണപ്പെട്ടത് . മൂന്നു പേരുടെ നില ഗുരുതരം .ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിയിലേക്ക് വരുന്ന കെ.എസ് ആർടിസി ബസ് ആണ് കാളിയാമ്പുഴയിൽ വെച്ച് കലുങ്കിൽ തട്ടി പുഴയിലേക്ക് തല കീഴായ് മറിഞ്ഞത്

. രണ്ട് മണിയോടെയാണ് സംഭവം .നിരവധി പേർക്ക് പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ നാട്ടുകാരും വിവിധ രക്ഷാപ്രവർത്തകരും ചേർന്ന് പ്രദേശത്തെ ആശുപത്രികളലെത്തിച്ചുകൊണ്ടിരിക്കുകയാണ്.

ബസിൽ നാല്പതോളം യാത്രക്കാർ ആണ് ഉണ്ടായിരുന്നത് അപകടത്തിൽപെട്ട ബസ് രക്ഷപ്രേവര്തകര് ക്രയിൻ ഉപയോഗിച്ച് ഉയർത്തി മുഴുവൻ ആളുകളെയും പുറത്തെത്തിക്കുകയായിരുന്നു.

പരിക്കേറ്റവരെ തിരുവമ്പാടി ലിസ ,ഓമശ്ശേരി ശാന്തി ,മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ,കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്

error: Content is protected !!