
newsdesk
2024 ലെ മികച്ച പ്രാദേശിക ലേഖകനുള്ള പത്രാധിപർ കെ. സുകുമാരൻ പത്രപ്രവർത്തക അവാർഡ് ജേതാവ് മുക്കം ബാലകൃഷ്ണൻ മാസ്റ്ററെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യാപാരികളുടെ മക്കളെയും വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് അനുമോദിച്ചു.
മുക്കം യൂണിറ്റ് പ്രസിഡണ്ട് റഫീഖ് വാവാച്ചിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുക്കം മുൻസിപ്പൽ ചെയർമാൻ ശ്രീപി.ടി. ബാബു ഉദ്ഘാടനം ചെയ്തു.പത്രപ്രവർത്തനത്തിലെ സത്യസന്ധതയും സുതാര്യതയും നേരിന്റെ നേർക്കാഴ്ചയും ബാലകൃഷ്ണൻ മാസ്റ്ററുടെ മുഖമുദ്രയാണെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി .
ലോക റെക്കോർഡ് പങ്കാളിത്തത്തിൽ നാസ സ്പേസ് ആപ്പ് ചലഞ്ച് വിജയി ,നവനീത് നളേശ് ,കേരള സംസ്ഥാന സ്കൂൾ ഗെയിംസ് ജൂഡോ സ്വർണ്ണ മെഡൽ ജേതാവ് മുഹമ്മദ് വസീം കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ജൂഡോചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നേടിയ ഹാദി മുഹമ്മദ് ,ജൂഡോ പരിശീലകൻ ഫഹദ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
മുക്കം ഏരിയ പ്രസിഡന്റ് കെ. ടി. നളേശൻ , ഏരിയ സെക്രട്ടറി കെ. സി. നൗഷാദ്,യൂണിറ്റ് ഭാരവാഹികളായ എ.കെ സിദ്ദിഖ് , ഷിബു കല്ലൂർ,കെ പി ഉണ്ണി നാരായണൻ, കെ .പി . കോയ , സ്മിത രാജീവ് തുടങ്ങിയവർ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി ബാബു വെള്ളാരം കുന്നത്ത് സ്വാഗതവും യൂണിറ്റ് ട്രഷറർ സജീഷ് വയലത്ത് നന്ദിയും പറഞ്ഞു.