പൊന്നോണം ഒരു നാൾ അകലെ ; ഇന്ന് ഉത്രാടപ്പാച്ചിലിലമർന്ന്നാടും നഗരവും

ഇന്ന് ഉത്രാടം.. മലയാളികള്‍ മനസ്സറിഞ്ഞ് ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. ഓണപ്പൂക്കളെമൊരുക്കാനും സദ്യവട്ടങ്ങളും പുത്തനുടുപ്പുകളും വാങ്ങാനുമുളള ഓട്ടപ്പാച്ചിലിലാണ് എല്ലാവരും.

ഓണം കളറാക്കാന്‍ ഉത്രാടപ്പാച്ചിലിലാണ് ഏവരും .മലയോര മേഖലകളിലെ കവലകളിൽ കടകളിലെങ്ങും നിറഞ്ഞ തിരക്കാണ് ,നാളേക്ക് സദ്യവട്ടം ഒരുക്കാനുള്ള സാധനങ്ങൾ വാങ്ങാനും പുത്തൻ കോടിയെടുക്കാനും ഉള്ള ഓട്ടപാച്ചിലിലാണ് ആളുകൾ

കച്ചവടക്കാരെ സംബന്ധിച്ച് വിലക്കുറവിന്‍റെ മഹാമേള കൂടിയാണ് ഓണക്കാലം. ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും മാത്രമല്ല, അര്‍ധരാത്രി വരെ വില്‍പ്പന നടത്തി ഇലക്ട്രോണിക്സ് ഷോപ്പുകള്‍ വരെ ഓണം ബംബറൊരുക്കുന്ന തിരക്കിലാണ്. ഉത്രാടം കഴിഞ്ഞ് തിരുവോണത്തെ വരവേല്‍ക്കുന്ന സന്തോഷമാണ് ഓരോരുത്തരിലും. ആ സന്തോഷം പങ്കിടാനുളള തയ്യാറെടുപ്പും.

error: Content is protected !!