newsdesk
നിലവിലുള്ള സംവരണത്തിൽ വെള്ളം ചേർക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിലപാട് പുന പരിശോധിക്കണമെന്ന് സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി യുസി രാമൻ ആവശ്യപ്പെട്ടു. പട്ടിണി മാറ്റാനുള്ള ഒരു ഉപാധിയാണ് സംവരണം എന്ന ഭരണവർഗ കാഴ്ചപ്പാട് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .കുന്നമംഗലം മണ്ഡലം ദളിത് ലീഗ് കമ്മിറ്റി നൽകിയ ഓണക്കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത് പിന്നോക്ക സമൂഹത്തിൻറെ യഥാർത്ഥ പിന്നോക്കാവസ്ഥ സമൂഹത്തിന് ബോധ്യപ്പെടാൻ അടിയന്തരമായി ജാതി സെൻസസ് നടത്താൻ സർക്കാരുകൾ തയ്യാറാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഷാജി പുൽക്കുന്നുമ്മലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എൻ പി ഹംസ മാസ്റ്റർ, ഒ ഹുസൈൻ, എം ബാബുമോൻ, രാജൻ മലയമ്മ, ഗണേശൻ അരയങ്കോട്, വേലായുധൻ മാവൂർ, രവി തെറ്റത്ത്, ശങ്കരൻ മാവൂർ, ശ്രീബ പുൽക്കുന്നുമ്മൽ, പ്രസാദ് പെരിങ്ങൊളം, ശ്രീജ മാവൂർ തുടങ്ങിയവർ സംസാരിച്ചു