ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ യാത്രചെയ്യവെ പോലീസിനെ കണ്ടു, ഭയന്നോടിയ വിദ്യാർത്ഥി വീണത് 40 അടിയോളം താഴ്ചയുള്ള കിണറിൽ; രക്ഷകരായി മുക്കത്തെ ഫയർ ഫോഴ്സ്

മുക്കത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി കിണറ്റില്‍ വീണ് പരിക്ക്. കളൻതോട് എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ വിദ്യാർഥി ഫദല് (20) ആണ് കണറിൽ വീണത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കോളേജ് വിട്ട് ഇരുചക്ര വാഹനത്തില്‍ ഹെൽമറ്റ് ഇല്ലാതെ സഞ്ചരിക്കവേ പൊലീസിനെ കണ്ടു ഭയന്ന് വാഹനം പാർക്ക് ചെയ്ത് കുട്ടി ഓടുകയായിരുന്നു. ഇതിനിടെ ബദ്ധവശാല്‍ കിണറ്റില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളാണ് കിണറ്റില്‍ വീണ വിവരം എല്ലാവരെയും അറിയിച്ചത്.

error: Content is protected !!