എരഞ്ഞിക്കൽ, ലോറിയിടിച്ച് യുവതിയുടെ മരണം: മൃതദേഹം മാറ്റാൻ വൈകി; നാട്ടുകാർ റോഡ്

എരഞ്ഞിക്കൽ∙ ചെട്ടികുളത്ത് അപകടത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹം മാറ്റാൻ പൊലീസ് എത്താതെ മുക്കാൽ മണിക്കൂറോളം റോഡിൽ കിടന്നു, ക്ഷുഭിതരായ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. എലത്തൂർ പൊലീസ് പരിധിയിലെ ചെട്ടികുളത്ത് ഇന്നലെ രാത്രി ഏഴരയോടെയാണു ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന പൊയിൽക്കാവ് സ്വദേശി ഷിൽജ ലോറി ഇടിച്ചു മരിച്ചത്.

ഉടൻ നാട്ടുകാർ എലത്തൂർ പൊലീസിൽ വിവരം അറിയിച്ചു. തലയിലൂടെ ലോറി കയറിയിറങ്ങിയ നിലയിൽ സ്ത്രീ റോഡിൽ കിടക്കുന്ന വിവരം അറിയിച്ചെങ്കിലും പൊലീസ് കാര്യമായി എടുത്തില്ല. അൽപം കഴിഞ്ഞപ്പോൾ ബൈക്കിൽ 2 പൊലീസുകാർ എത്തി.

error: Content is protected !!