മലയോര മേഖലയിൽ ചൂടിന് ശമനവുമായി മഴയെത്തി

ചൂടിൽ വെന്തുരുകിയ മലയോര മേഖലയിൽ ചൂടിന് ശമനവുമായി മഴയെത്തി. ഇന്ന് പുലർച്ചെ മുതൽ തുടങ്ങിയ ചാറ്റൽ മഴ തിരുവമ്പാടി ,ഓമശ്ശേരി ,മുക്കം, താമരശ്ശേരി,പുതുപ്പാടി,കോടഞ്ചേരി,കട്ടിപ്പാറ,…എന്നീ പ്രദേശങ്ങളിലുള്ളവർക്ക് വലിയ ആശ്വാസമായി.
ചെറുതും വലുതുമായ ഒറ്റ പ്പെട്ട മഴകളും മലയോര മേഖലയിൽ ഇപ്പോഴും തുടരുന്നു. വലിയ കനത്ത മഴ പെയ്യാത്തതിനാൽ അപകട സാധ്യതകളും കുറവാണ്.അടിവാരം , ഈങ്ങാപ്പുഴ, ചമൽ,കട്ടിപ്പാറ, താമരശ്ശേരി. കോടഞ്ചേരി പ്രദേശങ്ങളിൽ നിലക്കാത്ത ചാറ്റൽ മഴയിൽ നേരിയ തണുപ്പും അനുഭവപ്പെടുന്നു.

error: Content is protected !!